കൊടുവള്ളി: നിയോജകമണ്ഡലത്തിൽ 2021-22ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 31.5 ലക്ഷം രൂപ കൂടി അനുവദിച്ചതായി ഡോ. എം.കെ. മുനീർ എം.എൽ.എ അറിയിച്ചു. നേരത്തേ അനുവദിച്ച 87.5 ലക്ഷം രൂപക്കു പുറമെയാണിത്. ഇതുവരെ ഒരു കോടി 19 ലക്ഷം രൂപ പുനരുദ്ധാരണ പ്രവൃത്തികൾക്ക് അനുവദിച്ചിട്ടുണ്ട്. കാലവർഷക്കെടുതിയിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തിയിൽ ഏറ്റവും കൂടുതൽ ഫണ്ട് ലഭിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കൊടുവള്ളിയെന്നും എം.എൽ.എ പറഞ്ഞു. കട്ടിപ്പാറ-അമരാട് റോഡ്, കാവിൽ തച്ചോട്ടക്കുന്നു റോഡ്, ചെന്നിലോട്ടുതാഴം-കരിയാട്ടുമ്മൽ റോഡ്, മക്കാട്ടുകടവ്-ചെന്നുമ്മൽ റോഡ്, പാലോളിത്താഴം-കോട്ടക്കൽ താഴം റോഡ്, പുലിവലത്തിൽ-മൂഴിപ്പുറത്ത് പൊയിൽ കോളനി റോഡ്, അൽഫോൺസ-വളപ്പിൽപൊയിൽ റോഡ് എന്നീ റോഡുകൾക്കാണ് പുതിയതായി ഫണ്ട് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.