കോഴിക്കോട്: മലബാർ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ മനോജ് മാത്യു മെമ്മോറിയൽ അഖിലകേരള മിനി പ്രമോഷൻ അത്ലറ്റിക് മീറ്റ് സംഘടിപ്പിക്കുന്നു. വളർന്നുവരുന്ന കായികതാരങ്ങൾക്കായി മേയ് 28ന് മെഡിക്കൽ കോളജ് ഗ്രൗണ്ടിലാണ് പ്രമോഷൻ മീറ്റ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒമ്പതു മുതൽ 13 വയസ്സുവരെയുള്ള കുട്ടികൾക്കായാണ് മത്സരം നടത്തുക. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരം ഉണ്ടായിരിക്കും. അണ്ടർ 13 വിഭാഗത്തിൽ 2009ൽ ജനിച്ചവരും അണ്ടർ 12ൽ 2010ൽ ജനിച്ചവരും അണ്ടർ 11ൽ 2011ൽ ജനിച്ചവരും അണ്ടർ 10ൽ 2012ൽ ജനിച്ചവരും അണ്ടർ ഒമ്പതിൽ 2013ൽ ജനിച്ചവരുമാണ് മത്സരിക്കാൻ അർഹർ. അണ്ടർ ഒമ്പതിൽ 50 മീറ്റർ, 100 മീറ്റർ, ലോങ്ജംപ്, ക്രിക്കറ്റ് ബാൾ ത്രോ, അണ്ടർ 10ൽ 50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, ലോങ്ജംപ്, ക്രിക്കറ്റ് ബാൾ ത്രോ, അണ്ടർ 11ൽ 100 മീറ്റർ, 200 മീറ്റർ, 300 മീറ്റർ, ലോങ്ജംപ്, ക്രിക്കറ്റ് ബാൾ ത്രോ, അണ്ടർ 12ൽ 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, ലോങ് ജംപ്, ഹൈ ജംപ്, ഷോട്ട്പുട്ട്, ക്രിക്കറ്റ് ബാൾ ത്രോ, അണ്ടർ 13ൽ 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 600 മീറ്റർ, ലോങ് ജംപ്, ഹൈ ജംപ്, ഷോട്ട്പുട്ട്, ഡിസ്കസ്ത്രോ, ക്രിക്കറ്റ് ബാൾ ത്രോ എന്നിവയാണ് മത്സര ഇനങ്ങൾ. ഓരോ ഇനത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് 300, 200, 100 രൂപ വീതം സമ്മാനത്തുക നൽകുന്നതാണ്. മേയ് 11 മുതൽ 21 വരെയാണ് രജിസ്ട്രേഷൻ. രജിസ്ട്രേഷൻ ഫീസ് 100 രൂപ. കൂടുതൽ വിവരങ്ങൾക്ക്: 9446256120, 9072442557. വാർത്തസമ്മേളനത്തിൽ മലബാർ സ്പോർട്സ് അക്കാദമി ചെയർമാൻ ജോസ് മാത്യു, ടി.ടി. കുര്യൻ, ടോമി ചെറിയാൻ, പി.ടി. അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.