എൻ.സി.പി. ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം 26ന്

ബാലുശ്ശേരി: നവീകരിച്ച എൻ.സി.പി ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി ഓഫിസ് 26 ന് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്യും. എൻ.സി.പി ബ്ലോക്ക് കൺവെൻഷനും വൈകീട്ട് ബാലുശ്ശേരിയിൽ പൊതുസമ്മേളനവും നടക്കും. മന്ത്രി എ.കെ. ശശീന്ദ്രൻ, സംസ്ഥാന സെക്രട്ടറി അഡ്വ.എം. ആലിക്കോയ, ​പ്രഫ. ജോബ് കാട്ടൂർ, മുക്കം മുഹമ്മദ് തുടങ്ങിയവർ സംബന്ധിക്കും. പരിപാടിയുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപവത്കരിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പി.വി. ഭാസ്കരൻ കിടാവ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.ടി.എൻ. കോയ, സംസ്ഥാന കമ്മിറ്റി അംഗം പി. സുധാകരൻ, ശൈലജ കുന്നോത്ത്, ഒ.ഡി. തോമസ്, രാധാകൃഷ്ണൻ മാസ്റ്റർ, മുസ്തഫ ദാരുകല, കെ. ചന്ദ്രൻ നായർ, സി. വിജയൻ എന്നിവർ സംസാരിച്ചു. പി.പി. രവി സ്വഗതം പറഞ്ഞു. ഭാരവാഹികളായി പി. സുധാകരൻ(ചെയർമാൻ), പി.വി. ഭാസ്കരൻ കിടാവ്(കൺ.), പി.പി. രവി(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. Photo: ncp block balu എൻ.സി.പി ബ്ലോക്ക് കമ്മിറ്റി ഓഫിസ് ഉദ്ഘാടന സ്വാഗതസംഘ രൂപവത്കരണ യോഗം ജില്ല സെക്രട്ടറി കെ.ടി.എൻ കോയ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.