വാണിമേൽ: വാണിമേൽ ക്രസന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് കഴിഞ്ഞ വർഷം പത്താംതരം പൂർത്തിയാക്കിയ സ്വതികൃഷ്ണ, ഫൈസാൻ അസീസ് എന്നിവരുടെ പുസ്തകങ്ങൾ യഥാക്രമം 'അതിരുമാവ്' (കഥ സമാഹാരം), 'ചില്ലകൾ ചൂണ്ടിയത്' (കവിത സമാഹാരം) സാഹിത്യകാരൻ പി.കെ. പാറക്കടവ് പ്രകാശനം ചെയ്യും. 26 ന് ഉച്ചക്ക് 2.30 ന് സ്കൂൾ ഓഡിറ്റോറിയത്തിലാണ് പ്രകാശന ചടങ്ങ്. കവിത സമാഹരത്തിന് അവതാരിക എഴുതിയത് കവി എം.പി. ജയപ്രകാശാണ്. കഥ സമാഹാരത്തിന് കഥാകൃത്ത് വെള്ളിയോടനാണ് അവതാരിക എഴുതിയത്. രണ്ട് പുസ്തകത്തിൻെറയും എഡിറ്റിങ് നിർവഹിച്ചത് യുവ കവയിത്രി റുഹ്മ ഫാത്തിമയാണ്. വര നിർവഹിച്ചത് ക്രസന്‍റ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാംതരം വിദ്യാർഥിനി സി.പി. അംന ഷെറിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.