ഫുട്ബോൾ ടൂർണമെന്‍റ് സംഘടിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ ഫുട്ബോൾ ക്ലബ്ബായ സ്റ്റാഫ് യുണൈറ്റഡ് എഫ്സി, സർവീസിലിരിക്കെ മരണപ്പെട്ട ജീവനക്കാരുടെ ഓർമയ്ക്കായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

ഫിയാമ ഏറ്റെർണ 2026 എന്ന് പേരിൽ സംഘടിപ്പിച്ച നാലാമത് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ കോളേജിലെ ജീവനക്കാർ, വിദ്യാർഥികൾ, പൂർവ വിദ്യാർഥികൾ എന്നീ ടൂമുകൾ പങ്കെടുത്തു. ഫിസിയോളജി വകുപ്പ് മേധാവി ഡോ. അജിത് കുമാർ ഡി എസ് ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

കാരപ്പറമ്പ് ജിങ്ക ഫുട്ബോൾ അരീന ഫ്ലഡ്‌ലിറ്റ് ടർഫിൽ വച്ച് നടന്നആവേശകരമായ മത്സരത്തിൽ ഫോർസ കാലിക്കറ്റ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി മലബാർ ടൈറ്റൻസ് എഫ്സി ടൂർണമെന്റിൽ വിജയികളായി. വിജയികൾക്കുള്ള ട്രോഫി ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ കെ ടി നിഷാന്ത് വിതരണം ചെയ്തു. ഭാരവാഹികളായ സി. സുദർശൻ, കെ. ദിലീഷ് കുമാർ, എ.പി ബിജു, കെ.എസ് സലിൽ, എസ്.ജി സിബി എന്നിവർ നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.