താമരശ്ശേരി: പ്രളയം പെയ്‌തിറങ്ങിയ കട്ടിപ്പാറ കരിഞ്ചോല മലക്കടുത്ത് കട്ടിപ്പാറ വേണാടി രാജിതക്കും കുടുംബത്തിനും വീടൊരുക്കി ജില്ലയിലെ ഹയർ സെക്കൻഡറി എൻ.എസ്.എസ് വളന്റിയർമാർ. ചായക്കട നടത്തിയും പൊതിച്ചോറുകൾ വിറ്റുകിട്ടുന്ന പണമുപയോഗിച്ചും അക്രിസാധനങ്ങൾ ശേഖരിച്ച് വിൽപന നടത്തിയുമൊക്കെയാണ് എൻ.എസ്.എസ് വിദ്യാർഥികൾ വീടിനു വേണ്ട പണം സ്വരൂപിച്ചത്. മൂന്ന് സെന്റ് സ്ഥലം മാത്രമുള്ള രാജിതക്ക് വീടുവെക്കാൻ സാധിക്കാതെ വന്നപ്പോൾ ജില്ലയിലെ എൻ.എസ്.എസ് വളന്റിയർമാർ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. അഞ്ചുലക്ഷം രൂപയാണ് ചെലവ്. ജില്ലയിലെ 149 എൻ.എസ്.എസ് യൂനിറ്റുകളും നിർമാണത്തിൽ പങ്കാളികളായി. ശനിയാഴ്ച പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് താക്കോൽ കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.