എലത്തൂർ: സി.എം.സി ബോയ്‌സ് ഹൈസ്‌കൂൾ അവധിക്കാല ക്യാമ്പ് കളിക്കാലം -2022 തുടങ്ങി. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലാ കായിക പരിശീലന ക്യാമ്പുകളും സാംസ്‌കാരിക പരിപാടികളുമടക്കം രണ്ടു മാസം നീളുന്നതാണ് പരിപാടികൾ. സിനിമ താരം മനോരഞ്ജൻ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്‍റ് വി. ബൈജു അധ്യക്ഷത വഹിച്ചു. റിട്ട.അധ്യാപിക ഉഷ സ്‌കൂളിന് സമ്മാനിച്ച സൗണ്ട് സിസ്റ്റം പ്രധാനാധ്യാപിക കെ. ജയന്തി ഏറ്റുവാങ്ങി. കോവിഡ് കാലത്ത് നൂറോളം ചിത്രങ്ങൾ വരച്ച വിദ്യാർഥി നിവേദ് സുനിലിന് എം.എൽ.എ ഉപഹാരം നൽകി. മാനേജർ സി.എം. രാജൻ, യൂനിവേഴ്‌സൽ സ്‌കൂൾ ഓഫ് ഫൈനാർട്‌സ് റിട്ട. അധ്യാപകൻ ശിവാനന്ദൻ, പ്രധാനാധ്യാപകരായ കെ. ജയന്തി, പി. ഗീത, പി. പ്രമീള, വൈസ് പ്രസിഡന്‍റ് പി.കെ. ബൈജു, അധ്യാപകരായ അബ്ദുൽ ഖാദർ, അബ്ദുൽ ഹക്കീം,മുൻ അധ്യാപിക ഉഷ എന്നിവർ സംസാരിച്ചു. f/tue/cltpho/elathoor സി.എം.സി ബോയ്‌സ് ഹൈസ്‌കൂൾ അവധിക്കാല ക്യാമ്പ് കളിക്കാലം -2022 കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.