കവിതസമാഹാര പ്രകാശനം 19ന്

മുക്കം: നസീബ ബഷീർ രചിച്ച പ്രഥമപുസ്തകം 'ജ്വലിത പ്രതീക്ഷ' കവിതസമാഹാരം വായനദിനമായ 19ന് കവി കല്പറ്റ നാരായണൻ പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൊറ്റശ്ശേരി സ്നേഹാലയം ഹാളിൽ രാവിലെ 10ന് വാർഡ്‌ കൗൺസിലർ മധു മാസ്റ്റർ അധ്യക്ഷത വഹിക്കും. 'മാധ്യമം' ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, സിറാജുദ്ദീൻ പറമ്പത്ത്, ഡോ. ജമീൽ അഹ്‌മദ്‌, പി.ടി. കുഞ്ഞാലി, ഷബ്‌ബീറ തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ മധു മാസ്റ്റർ, സെക്രട്ടറി ബഷീർ മാസ്റ്റർ, നസീബ ബഷീർ, സിറാജുദ്ദീൻ പറമ്പത്ത് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.