പ​യ്യാ​നി​ക്കോ​ട്ട​യി​ൽ അ​പ​ക​ട​ത്തി​ൽ ചെരി​ഞ്ഞ ആ​ന

കാ​ർ പോ​ർ​ച്ച് ത​ക​ർ​ക്കു​ന്ന​തി​നി​ടെ ക​മ്പി തു​ള​ച്ചു​ക​യ​റി കാ​ട്ടാ​ന ചെരി​ഞ്ഞു

പേ​രാ​മ്പ്ര : പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേ​ഞ്ചാ​ഫി​സി​നു കീ​ഴി​ലു​ള്ള പ​യ്യാ​നി​ക്കോ​ട്ട​യി​ൽ കാ​ട്ടാ​ന അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ചെരി​ഞ്ഞു. വി​ഷു​ദി​ന​ത്തി​ൽ പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യോ​ടു​കൂ​ടി ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ഫോ​റ​സ്റ്റ് വാ​ച്ച​ർ​മാ​ർ തു​ര​ത്താ​ൻ നോ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

രാ​ത്രി 12. 30 ഓ​ടെ പ​യ്യാ​നി​ക്കോ​ട്ട കി​ഴ​ക്കേ ഇ​ല്ല പ​റ​മ്പ​ത്ത് മോ​ഹ​ന​ന്റെ വീ​ട്ടു​വ​ള​പ്പി​ലെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ​ട​ക്കം പൊ​ട്ടി​ച്ച് തു​ര​ത്തി. ഇ​തി​നി​ട​യി​ൽ കൊ​മ്പ​നാ​ന അ​ല​റു​ക​യും ഏ​ക​ദേ​ശം 300 മീ​റ്റ​ർ അ​ക​ലെ​യു​ണ്ടാ​യി​രു​ന്ന പി​ടി​യാ​ന ഫോ​റ​സ്റ്റ് വാ​ച്ച​ർ​മാ​രെ ല​ക്ഷ്യ​മാ​ക്കി ഓ​ടി​യെ​ത്തു​ക​യു​മാ​യി​രു​ന്നു.

ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​മീ​പ​മു​ള്ള മോ​ഹ​ന​ന്റെ വീ​ട്ടി​ൽ അ​ഭ​യം​തേ​ടി.​തു​ട​ർ​ന്ന് ആ​ന ര​ണ്ടു​വ​ട്ടം വീ​ട് വ​ലം വെ​ക്കു​ക​യും അ​വി​ടു​ത്തെ കാ​ർ​പോ​ർ​ച്ച് ത​ക​ർ​ക്കു​ക​യും ചെ​യ്തു. പൊ​ട്ടി​യ ജി.​ഐ പൈ​പ്പ് ആ​ന​യു​ടെ ക​ഴു​ത്തി​ൽ തു​ള​ച്ചു ക​യ​റു​ക​യും ര​ക്തം വാ​ർ​ന്നൊ​ഴു​കി ആ​ന ച​രി​യു​ക​യു​മാ​യി​രു​ന്നു. വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് ഈ ​പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ച​ക്ക പാ​ക​മാ​യ​തോ​ടെ അ​ത് ഭ​ക്ഷി​ക്കാ​നാ​ണ് പ്ര​ധാ​ന​മാ​യും ആ​ന​ക​ളെ​ത്തു​ന്ന​ത്. ച​രി​ഞ്ഞ ആ​ന​യെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം പ​യ്യാ​നി​ക്കോ​ട്ട വ​ന​മേ​ഖ​ല​യി​ൽ സം​സ്ക​രി​ച്ചു. നി​ല​മ്പൂ​ർ ഫോ​റ​സ്റ്റ് അ​സി​സ്റ്റ​ൻ​റ് സ​ർ​ജ​ൻ ഡോ: ​എ​സ്. ശ്യാം,​കാ​വി​ലും​പാ​റ മൃ​ഗാ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ . ​പി. കെ. ​സ​ന്തോ​ഷ് എ​ന്നി​വ​ർ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി.

ഡി.​എ​ഫ്.​ഒ എം. ​ജോ​ഷി​ൽ, പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റെ​യ്ഞ്ച് ഓ​ഫി​സ​ർ എ. ​സി. സു​ധീ​ന്ദ്ര​ൻ, സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി ഓ​ഫി​സ​ർ എ​സ്. എ​ൻ. രാ​ജേ​ഷ് എ​ന്നി​വ​ർ ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മോ​ഹ​ന​ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​മെ​ന്ന് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു.

Tags:    
News Summary - The wire broke through the car's porch and fell on the ground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.