പന്തീരാങ്കാവിൽ സ്വകാര്യ ആശുപത്രിയിലെ 18 ജീവനക്കാർക്ക് കോവിഡ്

പന്തീരാങ്കാവ്: 18 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പന്തീരാങ്കാവിൽ ആശുപത്രി അടച്ചു. ദേശീയപാതയോട് ചേർന്ന ആസ്​റ്റേൺ ഓർത്തോ ആശുപത്രിയാണ് അടച്ചത്. ഇവിടത്തെ എക്സറേ ടെക്നീഷ്യന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ മൊബൈൽ ലാബുമായി ആശുപത്രി ജീവനക്കാരിൽ ആൻറിജൻ പരിശോധന നടത്തിയതോടെയാണ് 18 പേർക്ക് പോസിറ്റിവ് ആണെന്ന് സ്ഥിരീകരിച്ചത്. ഇവരെ ഫറോക്കിലെ എഫ്.എൽ.സി.ടി കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ ആശുപത്രി പൂട്ടി. ഇവിടത്തെ രോഗികളുടെയും സന്ദർശകരുടേയും വിവരങ്ങൾ ശേഖരിക്കുകയാണ്. ദേശീയപാതയോട് ചേർന്ന ആശുപത്രിയായതിനാൽ കൂടുതൽ പേരുമായി സമ്പർക്കമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ജീവനക്കാരിൽ പലരും സമീപത്തെ പഞ്ചായത്തുകളിലാണ്​ താമസിക്കുന്നത്​. ജൂലൈ 11 മുതലുള്ള ദിവസങ്ങളിൽ ചികിത്സക്കോ മറ്റ് ആവശ്യങ്ങൾക്കോ എത്തിയവർ നിർബന്ധമായും ക്വാറൻറീനിൽ പ്രവേശിക്കണമെന്നും പേരുവിവരം ഫോൺ നമ്പർ എന്നിവ ബന്ധപ്പെട്ട പഞ്ചായത്ത് കോവിഡ് കൺട്രോൾ റൂമിലോ ആരോഗ്യ പ്രവർത്തകരെയോ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അതിനിടെ, ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ താൽക്കാലിക ജോലിക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മറ്റ് ജീവനക്കാർക്ക് നടത്തിയ പരിശോധനയിൽ ആശ്വാസ വാർത്ത. 58 പേരിൽ നടത്തിയ പരിശോധനയിൽ ആർക്കും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ആശ വർക്കർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പെരുമണ്ണ ഗ്രാമപഞ്ചായത്ത് കഴിഞ്ഞ ദിവസം മുതൽ കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പെരുമണ്ണയിൽ വെള്ളിയാഴ്ച ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളുമടക്കം 200ഓളം പേരുടെ സ്രവപരിശോധന നടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT