അഞ്ചാം ദിനവും കുതിപ്പ് നിലനിർത്തി സെൻ​സെക്സ്; നിഫ്റ്റി 18 ലക്ഷത്തിനടുത്ത്

മുംബൈ: ഓഹരി സൂചികകളിൽ തുടർച്ചയായ അഞ്ചാംദിനവും കുതിപ്പ്. തുടക്കത്തിലെ നഷ്ടവും ചാഞ്ചാട്ടവും മറികടന്ന സെൻ​സെക്സ് 37.87 പോയന്റ് ഉയർന്ന് 60,298ൽ വ്യാപാരം അവസാനിപ്പിച്ചു. ഒരുഘട്ടത്തിൽ 60,341.41 വരെ ഉയർന്ന സെൻസെക്സ് 59,946.44 ​വരെ താഴോട്ടിറങ്ങിയശേഷമാണ് തിരിച്ചുകയറിയത്. തുടർച്ചയായ എട്ടാമത് നേട്ടം കൈവരിച്ച നിഫ്റ്റി 12.25 പോയന്റ് ഉയർന്ന് 17,956.50ൽ വ്യാപാരം അവസാനിപ്പിച്ചു. കൊട്ടക് മഹീന്ദ്ര, ലാർസൻ ആൻഡ് ടബ്രോ, ഭാരതി എയർടെൽ, അൾട്രാടെക് സിമന്റ്, പവർ ഗ്രിഡ്, ഇൻഡസ്ഇൻഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.ടി.സി എന്നിവ നേട്ടത്തിലായി. ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, വിപ്രോ, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, നെസ്‌ലെ എന്നിവ നഷ്ടത്തിലായി. വ്യാഴാഴ്ച യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ ഇടിഞ്ഞ് 79.64ലെത്തി. അതേസമയം, അന്താരാഷ്ട്ര അസംസ്കൃത എണ്ണവില 1.41 ശതമാനം ഉയർന്ന് ബാരലിന് 94.97 ഡോളറിലെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.