തെരുവൻ പറമ്പ് സംഘർഷം: 16 പേർക്കെതിരെ കേസ്

നാദാപുരം: കല്ലാച്ചി തെരുവൻ പറമ്പിൽ നടന്ന രണ്ടു ആക്രമ സംഭവങ്ങളിൽ 16 പേർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു.സി.പി എം പ്രവർത്തകൻ കാനമഠത്തിൽ രതിൻ ലാലി​‍ൻെറ പരാതിയിൽ മൂന്നു പേർക്കെതിരെയും, ഗവ: കോളജിലെ അവസാന വർഷ ബി.എസ്.സി വിദ്യാർഥി വാണിമേൽ സ്വദേശി മുണ്ടിയോട്ടുമ്മൽ മുഹമ്മദ് ജാസിലി​‍ൻെറ പരാതിയിൽ കണ്ടാലറിയാവുന്ന അഞ്ചു പേരടക്കം 13 പേർക്കെതിരെയും കേസെടുത്തത്. വിഷ്ണുമംഗലം ബ്രാഞ്ച് കമ്മിറ്റി അംഗവും, വ്യാപാരിയുമായ രതിൻ ലാലിനും, പന്നിക്കുഴി ചാലിൽ വിഷ്ണുവിനും മർദനമേറ്റ സംഭവത്തിലാണ് രണ്ടാമത്തെ കേസ്. രാഷ്​ട്രീയ വിരോധം വെച്ച് ലീഗ് പ്രവർത്തകർ മർദിച്ചെന്നാണ് പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.