പെൻഷൻ ഭവൻ ഉദ്ഘാടനം 15 ന്

മുക്കം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂനിയൻ മുക്കം ബ്ലോക്ക് കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും, സമ്മേളനവും ഈ മാസം 15ന് രാവിലെ 10ന് നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മുക്കം ബൈപാസിന് സമീപം 25 ലക്ഷം രൂപ ചെലവിലാണ് പെൻഷൻ ഭവൻ നിർമിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി ഉദ്ഘാടനം നിർവഹിക്കും. ജില്ല സെക്രട്ടറി എം.പി. അസൈൻ, ബ്ലോക്ക് ഭാരവാഹികളായ എം. രാഘവൻ, വി. വീരാൻകുട്ടി,എം.ടി. അശോകൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.