പെരുവയലില്‍ 14 കോടിയുടെ ജലജീവൻ കുടിവെള്ള പദ്ധതി

കുറ്റിക്കാട്ടൂർ: ജപ്പാന്‍ കുടിവെള്ള പദ്ധതി വഴിമുട്ടിയ സാഹചര്യത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം പെരുവയല്‍ പഞ്ചായത്തിൽ 4000 കുടുംബങ്ങൾക്ക് കുടിവെള്ള കണക്​ഷന്‍ നൽകുമെന്ന് പ്രസിഡൻറ് വൈ.വി. ശാന്ത അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും പഞ്ചായത്തും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ചെലവ് 14 കോടിയാണ്. 50 ശതമാനം തുക കേന്ദ്ര സര്‍ക്കാറും 25 ശതമാനം സംസ്ഥാന സര്‍ക്കാറും വഹിക്കും. പഞ്ചായത്ത് 15 ശതമാനവും ഗുണഭോക്താക്കള്‍ 10 ശതമാനവുമാണ് വഹിക്കുക. വാട്ടർ അതോറിറ്റിയാണ് പദ്ധതിയുടെ നിർവഹണം നടത്തുക. പദ്ധതിക്ക് തുക വകയിരുത്താനുള്ള സന്നദ്ധത സംബന്ധിച്ച് ബുധനാഴ്ച േചർന്ന ഭരണസമിതിയോഗം തീരുമാനമെടുത്തു. അംഗമാകാനും ചെലവ് വഹിക്കാനും തീരുമാനമെടുത്തതോടെ പദ്ധതി പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനം സർക്കാർ പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്. ഇതിൻെറ അവശേഷിക്കുന്ന പ്രവര്‍ത്തനമാണ് ജലജീവന്‍ പദ്ധതി പ്രകാരം നടത്തുക. വാട്ടർ അതോറിറ്റി അസി. എൻജിനീയര്‍മാരായ കെ.ടി. ബിനോജ് കുമാർ, പി. മുനീർ അഹമ്മദ് എന്നിവര്‍ പ്രാഥമിക പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.