നന്മണ്ട 13ൽ തെരുവ് കച്ചവടക്കാർ റോഡ് കൈയടക്കുന്നു: ഗത്യന്തരമില്ലാതെ കാൽനടക്കാർ

നന്മണ്ട: നന്മണ്ട 13ൽ തെരുവ് കച്ചവടം പൊടിപൊടിക്കുന്നു. ബസ് കാത്തിരിപ്പുകേന്ദ്രം, തളി ജങ്​ഷൻ, ബാലുശ്ശേരി റോഡ് എന്നിവിടങ്ങളിലാണ് റോഡ് കൈയേറി വഴിയോര വാണിഭം സജീവമായത്​. കപ്പ, മത്സ്യം, ഗൃഹോപകരണങ്ങൾ, പ്ലാസ്​റ്റിക് വസ്തുക്കൾ, വസ്ത്രവിൽപന എന്നിവയാണ് പ്രധാനമായും നടക്കുന്നത്. ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ടൗണിൽ വഴിയോര വാണിഭം കൂടിയായതോടെ കാൽനടക്കാരാണ് പ്രയാസപ്പെടുന്നത്. നടപ്പാത തകർന്ന്​ കിടക്കുന്നതിനാലും റോഡിലെ തിരക്ക്​ കാരണവും നടക്കാൻ കഴിയാത്ത സ്​ഥിതിയാണ്​. വഴിയോര വാണിഭം ഒഴിവാക്കാൻ അധികൃതർ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT