രാമനാട്ടുകര: രാമനാട്ടുകര കിൻഫ്ര അഡ്വാൻസ്ഡ് ടെക്നോളജി പാർക്ക്(നോളജ് പാർക്ക്) 13ന് നാടിന് സമർപ്പിക്കും. വൈകീട്ട് നാലിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. 27 കോടി രൂപ ചെലവിട്ടാണ് 1.15 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള അഞ്ചുനില കെട്ടിടസമുച്ചയം നിർമിച്ചത്. അവസാനഘട്ട മിനുക്കുപണികൾ പൂർത്തിയായ കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷൻ ലഭ്യമായാൽ ഉടൻ സംരംഭകർക്ക് അനുവദിച്ചുനൽകും. രാമനാട്ടുകര പൂവന്നൂർ പള്ളിക്കു സമീപം കിൻഫ്ര ഏറ്റെടുത്ത 77.76 ഏക്കർ സ്ഥലത്തുള്ള അഡ്വാൻസ്ഡ് ടെക്നോളജി പാർക്കിൽ പൂർണമായും ഐ.ടി അധിഷ്ഠിത വ്യവസായ സംരംഭങ്ങളാകും തുടങ്ങുക. വിവരസാങ്കേതിക വിദ്യ, ജൈവ സാങ്കേതികവിദ്യ, നാനോ ടെക്നോളജി, മൈക്രോ ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ വൻകിട ഇടത്തരം കമ്പനികളെ ലക്ഷ്യമിട്ടാണ് ടെക്നോളജി പാർക്കിന്റെ രൂപകൽപന. തുടക്കത്തിൽ 1000 പേർക്ക് തൊഴിൽ ലഭ്യമാക്കാനാണ് ലക്ഷ്യം. രണ്ടാംഘട്ടത്തിൽ കൂടുതൽ പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ അവസരമുണ്ടാകും. സംഘാടകസമിതി രൂപവത്കരിച്ചു രാമനാട്ടുകര: നോളഡ്ജ് പാർക്ക് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പരിപാടി വിജയിപ്പിക്കാൻ സംഘാടക സമിതി രൂപവത്കരിച്ചു. കിൻഫ്ര മാനേജർ ഗിരീഷ് സ്വാഗതം പറഞ്ഞു. രാമനാട്ടുകര നഗരസഭ ചെയർപേഴ്സൻ ബുഷ്റ റഫീക്ക് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, സി.പി.എം ജില്ല കമ്മിറ്റി അംഗം ടി. രാധ ഗോപി, വാഴയിൽ ബാലകൃഷ്ണൻ, തിരുവച്ചിറ മോഹൻദാസ്, എം.കെ. ബിബിൻ രാജ് എന്നിവർ സംസാരിച്ചു. നഗരസഭ ചെയർപേഴ്സൻ ബുഷ്റ റഫീഖ് ചെയർമാനും വാഴയിൽ ബാലകൃഷ്ണൻ കൺവീനറുമായി 251 അംഗ കമ്മിറ്റി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.