ചേമഞ്ചേരി: അർധ അതിവേഗ റെയിലിനെതിരെ നടത്തുന്ന പ്രക്ഷോഭം 117 ദിവസം പിന്നിട്ടു. കേന്ദ്രസർക്കാറിൻെറയും റെയിൽവേയുടെയും അനുമതി ഇല്ലാതെയാണ് ഭൂമി ഏറ്റെടുക്കൽ നടക്കുന്നതെന്നും ഇത് എന്തുവില കൊടുത്തും തടയുമെന്നും സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖ് പറഞ്ഞു. പദ്ധതിയുടെ പരിസ്ഥിതി പഠനം നടത്തിയിട്ടിെല്ലന്നും തുക അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു ജനകീയ പ്രതിരോധ സമിതി ചെയർമാൻ ടി.ടി. ഇസ്മയിൽ അധ്യക്ഷത വഹിച്ചു. സത്യഗ്രഹികളായ ഭവാനി അമ്മ, ലക്ഷ്മി തോട്ടോളി, അഫ്സത്ത് എന്നിവർക്കുള്ള ടാഗ് വിതരണവും കെ റെയിൽ ആസ്പദമാക്കി ആയിശ സഹീർ വരച്ച ചിത്രത്തിൻെറ പ്രകാശനവും ടി. സിദ്ദീഖ് നിർവഹിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിൻെറ ഭാഗമായി രാവിലെ സമരപ്പന്തലിന് സമീപം ടി.ടി. ഇസ്മയിൽ പതാക ഉയർത്തി. ജന. കൺവീനർ കെ. മൂസക്കോയ സ്വാഗതവും മുസ്തഫ ഒലീവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.