ജില്ലയില്‍ 11 വരെ യെല്ലോ അലര്‍ട്ട്

കോഴിക്കോട്​: ജൂലൈ 11 വരെ ജില്ലയിൽ യെല്ലോ അലര്‍ട്ടായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണം. 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തമായ മഴ ലഭിച്ചേക്കും. അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയവക്ക്​ സാധ്യതയുണ്ട്. വെള്ളക്കരം ഓണ്‍ലൈനായി അടക്കണം കോഴിക്കോട്​: കോവിഡ്​ കണ്ടെയ്​ൻമൻെറ്​ സോണുകൾ വർധിച്ച സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ വെള്ളക്കരം ഓണ്‍ലൈനായി അടക്കണമെന്ന് വാട്ടര്‍ അതോറിറ്റി പി.എച്ച് ഡിവിഷന്‍ എക്‌സി.എൻജിനീയര്‍ അറിയിച്ചു. http://epay.kwa.kerala.gov.in / quick pay/Google pay/Phone pay വഴി ഓണ്‍ലൈനായി പണമടക്കാം. ഫോണ്‍: 8547638282, 8547001220. അദാലത്ത് 13, 17 തീയതികളില്‍ കോഴിക്കോട്​: ജില്ല കലക്ടറുടെ നേതൃത്വത്തില്‍ താലൂക്ക് തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് താമരശ്ശേരി, വടകര എന്നിവിടങ്ങളില്‍ യഥാക്രമം ജൂലൈ 13, 17 തീയതികളില്‍ ഉച്ചക്ക്​ രണ്ടിന്​ നടത്തും. അദാലത്തില്‍ പങ്കെടുക്കാൻ പൊതുജനങ്ങള്‍ തൊട്ടടുത്തുള്ള അക്ഷയ സൻെററില്‍ ഫോണ്‍ മുഖേന രജിസ്​റ്റര്‍ ചെയ്യണം. ചികിത്സ സഹായം, റേഷന്‍ കാര്‍ഡ് സംബന്ധിച്ചുള്ള പരാതികള്‍ അദാലത്തില്‍ പരിഗണിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT