കോഴിക്കോട്: മൂന്നു ദിവസമായി നടന്ന കോര്‍പറേഷന്‍ ഫയല്‍ അദാലത്തില്‍ 1021 അപേക്ഷകള്‍ക്ക് തീർപ്പ്. മൊത്തം 4102 അപേക്ഷകൾ പരിഗണിച്ചതിലാണിത്. സാമൂഹികസുരക്ഷ പെന്‍ഷനുമായി ബന്ധപ്പെട്ട 692 പരാതികൾ ഇതിൽ പെടുന്നു. നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തവരുടെ ഫയലാണ് ഇനി കാര്യമായി തീർക്കാനുള്ളതെന്ന് അധികൃതർ പറഞ്ഞു. ഇവർ അഞ്ച് ദിവസത്തിനകം എത്തിയാല്‍ പെട്ടെന്ന് തീരുമാനമുണ്ടാവും. എല്ലാ മാസവും വകുപ്പുതലത്തില്‍ ഫയലുകള്‍ തീര്‍പ്പാക്കാനുള്ള നടപടികളും സ്വീകരിക്കും. കോര്‍പറേഷന്‍ പ്രധാന ഓഫിസിനു പുറമെ മേഖലാ ഓഫിസുകളിലും ഇത്തരം നടപടികളുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.