കൊട്ടിയൂർ മഹാക്ഷേത്രം വൈശാഖ മഹോത്സവം 10ന് തുടങ്ങും

കണ്ണൂർ: കൊട്ടിയൂർ മഹാക്ഷേത്രം വൈശാഖ മഹോത്സവം മേയ് 10ന് ആരംഭിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 10ന് നീരെഴുന്നള്ളത്തോടെ അക്കരെ കൊട്ടിയൂരിൽ പ്രവേശനം തുടങ്ങും. 16ന് ഭണ്ഡാരം എഴു​ന്നെള്ളത്തോടെ സ്ത്രീകൾക്ക് പ്രവേശനമുണ്ടാവും. രണ്ടു വർഷമായി ചടങ്ങ് മാത്രമായി നടത്തിയ മഹോത്സവത്തിൽ ഇത്തവണ ലക്ഷക്കണക്കിന് ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാർക്കിങ് സൗകര്യവും പുതിയ ശൗചാലയവും ഒരുക്കിയിട്ടുണ്ട്. ഭക്തർക്ക് അന്നദാനം നടത്തുന്നതിനുള്ള സംവിധാനം ക്രമീകരിച്ചതായും സംഘാടകർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ട്രസ്റ്റി ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ, എക്സിക്യുട്ടീവ് ഓഫിസർ കെ. ഗോകുൽ, മാനേജർ കെ. നാരായണൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.