മാവൂർ: ജില്ലയിൽ പലയിടത്തും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാവൂർ ഗ്രാമ പഞ്ചായത്തിലെ ഭക്ഷ്യ ഉൽപാദന വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. എം.സി.എച്ച് യൂനിറ്റ് ചെറൂപ്പയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.സി. പ്രജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രവീൺകുമാർ, സി. ആരിഫ്, എം. സുരേഷ് കുമാർ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. പരിശോധനയിൽ, പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകുകയും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിക്കുകയും ചെയ്തു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതും പുകയില വിമുക്ത ബോർഡ് സ്ഥാപിക്കാത്തതുമായ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് ഫൈൻ ഈടാക്കി. മുഴുവൻ വ്യാപാരസ്ഥാപനങ്ങളിലും പുകയില വിമുക്ത ബോർഡ് സ്ഥാപിക്കണമെന്നും ഭക്ഷണസാധനങ്ങൾ വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലെയും തൊഴിലാളികൾ നിർബന്ധമായും മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കണമെന്നും ഹെൽത്ത് ഓഫിസർ അറിയിച്ചു. മേൽപറഞ്ഞ സ്ഥാപനങ്ങളിൽ പുതിയ ജല ഗുണനിലവാര പരിശോധന റിപ്പോർട്ട് ഉണ്ടാകണമെന്നും വരും ദിവസങ്ങളിൽ ഗ്രാമപഞ്ചായത്തുമായി സംയോജിച്ച് പരിശോധന ഊർജിതപ്പെടുത്തുമെന്നും ഹെൽത്ത് ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.