കുന്ദമംഗലം ബസ് സ്റ്റാൻഡ് പരിസരത്തെ മാലിന്യം പഞ്ചായത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു

കുന്ദമംഗലം: പുതിയ ബസ് സ്റ്റാൻഡിന് എതിർവശം മാലിന്യം തള്ളുന്ന സ്ഥലം സന്ദര്‍ശിച്ച് ഗ്രാമപഞ്ചായത്ത് ആരോഗ്യവകുപ്പ് അധികൃതര്‍. എ.യു.പി സ്‌കൂളിന് മുന്‍ വശത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് മാലിന്യം തള്ളല്‍ പതിവായിരിക്കുന്നത്. കൂടാതെ സ്‌കൂളിന് സമീപത്തുള്ള ഓവുചാലിലൂടെ ഒഴുകുന്ന മാലിന്യവും ജനത്തെ ബുദ്ധിമുട്ടിലാക്കുന്നു. കുന്ദമംഗലത്തുനിന്നും പുറത്തുനിന്നും വരുന്ന ആളുകള്‍ തള്ളുന്ന മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ പരിസരം. സ്ഥലം ഉടമക്കെതിരെ ചൊവ്വാഴ്ചതന്നെ നോട്ടീസ് നല്‍കുമെന്നും അതിന് പുറമെ ഗ്രാമപഞ്ചായത്തിന് ഈ ഭൂമി ഏറ്റെടുക്കാന്‍ പറ്റുമോ എന്നുകൂടി പരിശോധിക്കുമെന്നും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തിരുവലത്ത് ചന്ദ്രൻ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത്, ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്‍പെക്ടര്‍മാരായ രജിത്, സനല്‍ ഹരിതകര്‍മസേന കോഓഡിനേറ്റര്‍ രാജേഷ് എന്നിവരും സ്ഥലം സന്ദര്‍ശിച്ചു. 'മാധ്യമം' തിങ്കളാഴ്ച വാർത്ത നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.