ജെ.ജെ ആക്ട്: വകുപ്പുകൾ ഇടപെടണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി

കോഴിക്കോട്: 2015ൽ നിലവിൽവന്ന ജുവനൈൽ ജസ്റ്റിസ് ആക്ട് കേരളത്തിലെ യതീംഖാനകൾക്ക് ബാധകമാക്കുന്നതിനെതിരെ സമസ്ത യതീംഖാന കോഓഡിനേഷൻ കമ്മിറ്റി സുപ്രീംകോടതിയിൽ സമർപ്പിച്ച റിട്ട് പെറ്റീഷൻ തീർപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ ഇടപെടണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ആവശ്യപ്പെട്ടു. അത്തരം സ്ഥാപനങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ചില സ്ഥാപനങ്ങൾ ജെ.ജെ ആക്ട് പ്രകാരം പ്രവർത്തിച്ചിരുന്നെങ്കിലും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നത് നിർത്തിവെക്കണമെന്ന ആവശ്യം ഉന്നയിച്ച പശ്ചാത്തലത്തിലാണ് കമ്മിറ്റിയുടെ ഇടപെടൽ. കേസിൽ ഇടക്കാല സ്റ്റേ ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് രേഖകളൊന്നും ഹാജരാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ സുപ്രീംകോടതിയിൽ നിലവിലുള്ള കേസിൽ ആവശ്യമായ ഇടപെടൽ നടത്തി വ്യക്തത വരുത്താൻ വകുപ്പുകൾ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.