സാന്ത്വനത്തിന്റെ കുളിരുപകർന്ന് കിടപ്പുരോഗികളുടെ സംഗമം

മുക്കം: രോഗികൾക്കും കുടുംബങ്ങൾക്കും സന്തോഷത്തിന്റെ കുളിർമഴയായി കിടപ്പുരോഗികളുടെ സംഗമം. ഒപ്പമെന്നപേരിൽ കാരശ്ശേരി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും ആശ്വാസ് പാലിയേറ്റിവ് സൊസൈറ്റിയും ചേർന്ന് മുരിങ്ങംപുറായി ഉദയഗിരി ഓഡിറ്റോറിയത്തിലാണ് സംഗമമൊരുക്കിയത്. വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങാൻ വിധിക്കപ്പെട്ട ഇരുനൂറോളം കിടപ്പുരോഗികളും കൂട്ടിരിപ്പുകാരുമുൾപ്പെടെ നാനൂറിലേറെ പേർ പാടിയും പറഞ്ഞും ഉല്ലസിച്ചും ഒരുമിച്ച് കൂടിയപ്പോൾ സഹായങ്ങൾക്കായി സുമനസ്സുകളും ഒഴുകിയെത്തി. പ്രമുഖ ചിത്രകാരിയും സാമൂഹിക പ്രവർത്തകയുമായ സി.എച്ച്. മാരിയത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. സ്മിത അധ്യക്ഷത വഹിച്ചു. എടത്തിൽ ആമിന, വി.പി. ജമീല, എൻ.കെ. അബ്ദുറഹിമാൻ, കെ.കെ. ആലിഹസ്സൻ, ശാന്താദേവി മുത്തേടത്ത്, സത്യൻ മുണ്ടയിൽ, ജിജിത സുരേഷ്, എം.എ. സൗദ, രാജിത മുത്തേടത്ത്, ഇ.പി. അജിത്ത്, ഡോ. സജ്ന, നടുക്കണ്ടി അബൂബക്കർ, ജി. അബ്ദുൽ അക്ബർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.