കടലുണ്ടി: ലോക മാതൃദിനത്തിൽ കടലുണ്ടി പബ്ലിക് ലൈബ്രറിയുടെ ആദരം സൈദ അനീസ് ജാബിറിന്. ഭിന്നശേഷിക്കാരായ രണ്ടു മക്കളെ പരിപാലിച്ചുവളർത്തുന്ന സൈദ ജാബിർ എല്ലാ അമ്മമാർക്കും മാതൃകയാണെന്ന വിലയിരുത്തലിലാണ് ആദരിക്കുന്നത്. മക്കളായ 25 വയസ്സുള്ള നിഹയും 19കാരൻ ഫഹീമും പരസഹായമില്ലാതെ മുന്നോട്ടുപോകാൻ കഴിയാത്തവരാണ്. ഇവരെ ചേർത്തുപിടിച്ച് പ്രതിസന്ധിഘട്ടത്തിലും പതറാതെ സാധ്യമായ ഇടങ്ങളിലെല്ലാം സജീവ സാന്നിധ്യം അറിയിക്കുന്ന സൈദ മക്കളുടെ പ്രയാസങ്ങളിൽ സങ്കടപ്പെട്ട് ജീവിതം തള്ളിനീക്കിയിരുന്നില്ല. തയ്യിൽ കൺസ്ട്രക്ഷൻ, ഫുറ്റോറിയ ഹോം സൊലൂഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായ തയ്യിൽ അനീസ് ജാബിറാണ് ഭർത്താവ്. കടലുണ്ടിയിൽ അടുത്ത ദിവസം നടക്കുന്ന ചടങ്ങിൽ ഉപഹാരം കൈമാറുമെന്ന് പ്രസിഡന്റ് എം.എം. മഠത്തിൽ, സെക്രട്ടറി യൂനുസ് കടലുണ്ടി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.