കടലുണ്ടി: ദുരൂഹ സാഹചര്യത്തിൽ ചാലിയം ഫാമിലി ഹെൽത്ത് സെന്ററിനു സമീപം കഴിഞ്ഞ സെപ്റ്റംബർ 21നു റോഡിൽ രക്തമൊലിച്ചു മരിച്ചനിലയിൽ കണ്ടെത്തിയ കടലുണ്ടി വട്ടപറമ്പ് സ്വദേശി വി.പി. ബാലകൃഷ്ണന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. എട്ടു മാസമായിട്ടും പൊലീസിന്റെ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ ഉന്നതതല അന്വേഷണം ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിനാവശ്യമായ തുടർനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകാനും യോഗം തീരുമാനിച്ചു. സി.എം. സതീദേവി അധ്യക്ഷത വഹിച്ചു. ഒ. വിശ്വനാഥൻ, പി. നസീർ, ഇ. മോഹൻദാസ്, ഇ. സുധാകരൻ, ശിവൻ പഴഞ്ചണ്ണൂർ, പ്രവീൺ കരിപ്പോട്ടിൽ, നൗഷാദ് വട്ടപ്പറമ്പ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.