ചേളന്നൂർ: പഞ്ചായത്തിലെ ഇരുമ്പോക്ക് തോട് വീണ്ടെടുപ്പിന് കൈകോർത്ത് ശുചീകരണം ആരംഭിച്ചു. വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തെക്കേടത്ത് താഴെ മുതൽ ചെലപ്രം വരെ ആറു കിലോമീറ്റർ തോടാണ് ശുചീകരിച്ചത്. വിവിധ സെക്ടറുകളായി തിരിച്ചാണ് പ്രവൃത്തി. ശേഖരിച്ച മാലിന്യം ഗ്രീൻ കേരളക്ക് കൈമാറും. ഇരുമ്പോക്ക് തോടിന്‍റെ തുടർ സംരക്ഷണത്തിനായി ഗ്രാമപഞ്ചായത്ത്, തോട് സംരക്ഷണ സേന രൂപവത്കരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. നൗഷീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഗൗരി പുതിയോത്ത്, സ്ഥിരം സമിതി അധ്യക്ഷൻമാർ, പഞ്ചായത്ത് അംഗങ്ങൾ, എ.ഡി.എം മുഹമ്മദ് റഫീഖ്, ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ പി. പ്രകാശ്, പഞ്ചായത്ത് സെക്രട്ടറി ജോയ്കുമാർ, റിസോഴ്സ് പേഴ്സൻ പി.കെ. ജസ്‌ലിൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.