കേരള ആർട്ടിസാൻസ് യൂനിയൻ മേഖല സമ്മേളനം

മാവൂർ: കേരള ആർട്ടിസാൻസ് യൂനിയൻ മാവൂർ മേഖല സമ്മേളനം അടുവാട് കച്ചേരിപറമ്പിൽ സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് എം. ധർമജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. സാമി അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം മണിവർണൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. എം.ടി. രാധാകൃഷ്ണൻ, സദാനന്ദൻ, ഇ.എൻ. പ്രേമനാഥൻ, കെ.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പി. മനോഹരൻ സ്വാഗതവും സുനിൽകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ. സാമി (പ്രസി.), തുവ്വക്കാട്ട് ശ്രീനിവാസൻ (സെക്ര.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.