'നിറമുള്ള നിനവുകള്‍' പ്രകാശനം

കക്കോടി: മക്കട എ.എല്‍.പി സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപിക നിര്‍മല വിജയന്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരം 'നിറമുള്ള നിനവുകള്‍' കവിയും ഗാനരചയിതാവുമായ രമേശ് കാവില്‍ പ്രകാശനം ചെയ്തു. സാഹിത്യകാരന്‍ ഷിബു മുത്താട്ട് ആദ്യപ്രതി ഏറ്റുവാങ്ങി. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷീബ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ വളപ്പില്‍ രാജന്‍ അധ്യക്ഷത വഹിച്ചു. മക്കട എ.എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെംബര്‍ സി.പി. വിനീത, കവിയത്രി പ്രസീന അനൂപ്, ടി.കെ. അബ്ദുല്‍ അസീസ്, മക്കട എ.എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ കെ.കെ. സമീര്‍, യു. വിശ്വനാഥന്‍ മാസ്റ്റര്‍, വി. പ്രവീഷ്, കഥാകൃത്ത് സുദീപ് തെക്കേപ്പാട്ട്, നിര്‍മല വിജയന്‍ എന്നിവർ സംബന്ധിച്ചു. സാഹിത്യ പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.