ദ്വിദിന നാടകക്യാമ്പ്

ബാലുശ്ശേരി: സർഗവേദി ബാലുശ്ശേരി സ്കൂൾ വിദ്യാർഥികൾക്കായി ദ്വിദിന നാടകക്യാമ്പ് നടത്തി. വി.പി. ബാലൻ ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് വി.പി. ഏലിയാസ് അധ്യക്ഷത വഹിച്ചു. കെ.വി. വിജേഷ്, നാടകകൃത്ത് എം.കെ. രവിവർമ, സുധൻ നന്മണ്ട എന്നിവർ ക്ലാസെടുത്തു. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 30 വിദ്യാർഥികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ കുട്ടികളുടെ നാടകം അവതരിപ്പിച്ചു. പ്രശസ്ത നാടക കലാകാരനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ അടാട്ട് ഗോപാലൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്യാമ്പ് ഡയറക്ടർ കെ.വി. വിജേഷ്, ക്യാമ്പ് കോഓഡിനേറ്റർ ആർ.കെ. ബിജു, കഥാകൃത്ത് വി.പി. എലിയാസ്, വി.പി. ബാലൻ, ഓണിൽ രവീന്ദ്രൻ, കെ.പി. വിജയൻ, പൃഥ്വിരാജ് മൊടക്കല്ലൂർ, ശ്രീലാൽ മഞ്ഞപ്പാലം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.