തെളിനീരൊഴുകും നവകേരളം: പരിശീലനം സംഘടിപ്പിച്ചു

കോഴിക്കോട്​: തെളിനീരൊഴുകും നവകേരളം കാമ്പയിനി‍ൻെറ ഭാഗമായി കോഴിക്കോട് കോര്‍പറേഷന്‍ ജലഗുണനിലവാര പരിശോധന പരിശീലനം സംഘടിപ്പിച്ചു. പരിപാടിയും പരിശീലനക്കിറ്റ് വിതരണവും ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ ഡോ. ജയശ്രീ നിര്‍വഹിച്ചു. ഹരിതകേരളം റിസോഴ്‌സ് പേഴ്‌സൻ എ. രാജേഷ് ജലഗുണനിലവാര പരിശോധന, ജി.ഐ.എസ് മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ സംബന്ധിച്ച പരിശീലനം നല്‍കി. ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സൻ സുദിന, തൊഴിലുറപ്പ് എ.ഇ. ശ്യാമിലി എന്നിവര്‍ നേതൃത്വം നല്‍കി. ഹെല്‍ത്ത് ഓഫിസര്‍ ഡോ. മിലു മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സൻമാരായ ശ്രീജ, അംബിക, ജാസ്മിന്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ പ്രോജക്ട് ഓഫിസര്‍ ടി.കെ. പ്രകാശന്‍ സ്വാഗതവും വെറ്ററിനറി സര്‍ജന്‍ രേഷ്മ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.