അമ്മയും ആറുമാസം പ്രായമുള്ള കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ

ചൊക്ലി (കണ്ണൂർ): മാതാവിനെയും ആറുമാസം പ്രായമുള്ള കുഞ്ഞിനെയും വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊക്ലിക്കടുത്ത കീർത്തിക്കോട്ട് കുനിയിൽ ജോസ്ന (25), മകൻ ധ്രുവിൻ എന്നിവരെയാണ്​ മരിച്ചനിലയിൽ കണ്ടെത്തിയത്​. ശനിയാഴ്ച രാവിലെ വാതിൽ തുറന്നിട്ടതുകണ്ട് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് ഇരുവരെയും കിണറ്റിൽ കണ്ടെത്തിയത്. ഇലക്ട്രീഷ്യനായ നിവേദിന്റെ ഭാര്യയാണ് ജോസ്ന. ആത്മഹത്യാ കുറിപ്പ് ചൊക്ലി പൊലീസ് കണ്ടെടുത്തു. മകൻ ധ്രുവിൻ ഹൃദയ സംബന്ധമായി ചികിത്സയിലാണെന്നും ഇതിൽ മനം നൊന്താണ് താൻ മരിക്കുന്നതെന്നും ഈ കുറിപ്പിൽ ഉള്ളതായാണ് സൂചന. മൃതദേഹം തലശ്ശേരി സർക്കാർ ആശുപത്രിയിൽ തഹസിൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോർട്ടം ചെയ്തു. മനേക്കരയിലെ ജനാർദനന്റെയും സുമയു​ടെയും മകളാണ് ജോസ്ന. (foto - PGR - Josna -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.