നഡ്ഡ കള്ളം പറയുന്നു -എൻ.സി.പി

കോഴിക്കോട്​: മോദി സർക്കാർ പല സഹായങ്ങൾ നൽകിയിട്ടും കിട്ടിയില്ല കിട്ടിയില്ല എന്ന കള്ള പ്രചാരണമാണ് ഇടതുപക്ഷം നടത്തുന്നതെന്ന് പറയുന്ന ബി.ജെ.പി പ്രസിഡന്‍റ്​ ജെ.പി നഡ്ഡയുടെ പ്രസ്താവന പച്ചക്കള്ളവും ജനങ്ങളെ വിഡ്ഢികളാക്കുന്നതുമാണെന്നും എൻ.സി.പി കോഴിക്കോട് ജില്ല നേതൃത്വ യോഗം. കേരളത്തിൽ മോദി സർക്കാർ നൽകിയ കാര്യങ്ങൾ ബി.ജെ.പി നേതൃത്വം വിശദീകരിക്കണം. ജില്ല പ്രസിഡന്‍റ്​ മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ. പി.എം. സുരേഷ് ബാബു, എം. ആലിക്കോയ, ടി.വി. ബാലകൃഷ്ണൻ, ടി.പി. വിജയൻ, പി.പി. രാമകൃഷ്ണൻ, എം. ഗംഗാധരൻ, കെ.ടി.എം. കോയ, പി.ആർ. സുനിൽ സിങ്, കെ.പി. കൃഷ്ണൻ കുട്ടി, പ്രേംരാജ് കായക്കൊടി, പി.ടി. അസൈൻ കുട്ടി, കെ.ടി.എ. മജീദ്, പി.പി. ജോയി, ഇ. ബേബി വാസൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.