കോഴിക്കോട്: കക്കോടി, ബാലുശ്ശേരി, പൊക്കാളി മേഖലയിൽ കരിങ്കൽ ക്വാറികളിലെ ഉൽപന്നങ്ങൾക്ക് 100 ഫൂട്ടിന് 550 രൂപ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയനുകളുടെയും ടിപ്പർ ലോറി ഉടമകളും 12 ദിവസമായി നടത്തിവന്ന പ്രതിഷേധ സമരം ഒത്തുതീർന്നതായി മോട്ടോർ തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് കെ. ഷാജി അറിയിച്ചു. 100 ഫൂട്ട് ബോളറിന് ഹിറ്റാച്ചി ലോഡിങ് അടക്കം 200 രൂപ വർധിപ്പിക്കാൻ കലക്ടർ വിളിച്ച ചർച്ചയിൽ തീരുമാനമായി. ക്വാറി ഉടമകൾക്കുവേണ്ടി രവീന്ദ്രൻ കായൽ കണ്ടത്തിൽ, ഹരിദാസൻ നായർ, തറോൽ നസീർ നന്മണ്ട, ഡേവിഡ്സൺ എലത്തൂർ, സിദ്ധാർഥൻ തിയ്യകണ്ടി, സംയുക്ത സമരസമിതിക്കായി സി.പി. സുലൈമാൻ, കെ. ഷാജി, ദേവദാസൻ കുടത്തായി, അബ്ദുറഹിമാൻ, കെ. രാജീവ്, സുന്ദരൻ കുരുവട്ടൂർ, ഹരിദാസക്കുറുപ്പ്, റൈജു മുക്കത്ത്, കോഓഡിനേഷൻ കമ്മിറ്റിക്ക് വേണ്ടി ഹരീശൻ മന്ദശ്ശേരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.