കുരുവട്ടൂർ: പണ്ടാരപ്പറമ്പ്-ചെമ്പക്കോട്ടുതാഴം റോഡിന്‍റെ ശോച്യാവസ്ഥക്കെതിരെ ബി.ജെ.പി പ്രതിഷേധം. പണ്ടാരപറമ്പ്-ചെമ്പക്കോട്ടുതാഴം റോഡിൽ, പൊയിൽതാഴം മുതൽ ചെമ്പക്കോട്ടു താഴം വരെ ജില്ല പഞ്ചായത്തിന്‍റെ ടെൻഡർ പ്രകാരം റോഡ് റീ ടാറിങ് നടത്താൻ കരാറായിട്ടും നിർമാണം പുരോഗമിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രകടനം. കരാറുകാരൻ മൂന്നുമാസം മുമ്പ് പ്രവൃത്തിക്കായി റോഡ് പൊളിച്ചുമാറ്റി. ഇതുമൂലം കാൽനടപോലും സാധ്യമല്ലാതായി. മഴ ശക്തമാകാനിരിക്കെ പ്രവൃത്തി പൂർത്തിയായില്ലെങ്കിൽ സഞ്ചാരം സാധ്യമാകില്ല. ഇതിനിടയിൽ പ്രവൃത്തിക്കായി റോഡിൽ ഇറക്കിയിരുന്ന നിർമാണവസ്തുക്കൾ കരാറുകാരൻ തിരിച്ചുകൊണ്ടുപോവുകയും ചെയ്തു. പി.ഡബ്ല്യൂ.ഡിയുടെയും ജൽ ജീവൻ മിഷന്‍റെയും കരാറുകാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് റോഡ് പ്രവൃത്തിക്കു തടസ്സമാകുന്നതത്രെ. ബി.ജെ.പി പയമ്പ്ര ഏരിയ പ്രസിഡന്‍റ് ബിജീഷ് അയോധ്യ, മണ്ഡലം സെക്രട്ടറി പ്രദീപൻ പകലേടത്ത്, ബി.ജെ.പി പറമ്പിൽ ഏരിയ പ്രസിഡന്‍റ് രജീഷ് മഠത്തിൽ എന്നിവർ സംസാരിച്ചു, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ഷൈവിൻ, എസ്.സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിശ്വൻ കുരുവട്ടൂർ, കർഷക മോർച്ച മണ്ഡലം സെക്രട്ടറി ജയരാജ്, ബി.ജെ.പി പയമ്പ്ര ഏരിയ വൈസ് പ്രസിഡന്‍റ് ഷൈമ രവീന്ദ്രൻ, ജനറൽ സെക്രട്ടറി ഭാവേഷ്, ഗണേശൻ എൻ, അനു നിധീഷ്, ശ്രീധര മേനോൻ, പ്രശാന്ത് പുല്ലാളൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.