ചേളന്നൂർ: ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സമ്പൂർണ ഹിന്ദി സാക്ഷരത പദ്ധതിയുടെ പന്ത്രണ്ടാം വാർഡ് സംഘാടക സമിതി രൂപവത്കരണ യോഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഗൗരി പുതിയോത്ത് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എ.ഡി.എസ് പ്രസിഡന്‍റ് പി.സുനീറ അധ്യക്ഷത വഹിച്ചു. ഹിന്ദി സാക്ഷരത പഞ്ചായത്ത് സംഘാടക സമിതി ജനറൽ കൺവീനർ ശശികുമാർ ചേളന്നൂർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സാക്ഷരത സമിതി അംഗം കെ.എൻ.എ. വേണുഗോപാൽ, വാർഡ് വികസന സമിതി കൺവീനർ കെ.കെ.അനൂപ്കുമാർ, സി.ഡി.എസ് അംഗം കെ.എം. ബിന്ദു, പി. രാധാകൃഷ്ണൻ, കെ. ശ്രീജ എന്നിവർ സംസാരിച്ചു. ഗൗരി പുതിയോത്ത് ചെയർപേഴ്സനും കെ.കെ. അനൂപ്കുമാർ കൺവീനറുമായുള്ള 21 അംഗ കമ്മിറ്റി രൂപവത്കരിച്ചു. f/fri/cltpho/chelannur ചേളന്നൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സമ്പൂർണ ഹിന്ദി സാക്ഷരത പദ്ധതിയുടെ സംഘാടക സമിതി രൂപവത്കരണ യോഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഗൗരി പുതിയോത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.