ബേപ്പൂർ: 'നമ്മൾ ബേപ്പൂരും' കോഴിക്കോട് നാഷനൽ ഹോസ്പിറ്റലും, കെ.എം.സി.ടി ഡെന്റൽ കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് മേയ് എട്ടിന് രാവിലെ ഒമ്പതിന് നടുവട്ടം ചേനോത്ത് ഗവ.യു.പി സ്കൂളിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. ജനറൽ മെഡിസിൻ, ജനറൽ സർജറി, എല്ലുരോഗ വിഭാഗം, കാർഡിയോളജി, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി, ദന്തരോഗ വിഭാഗം എന്നീ വിഭാഗങ്ങളിലെ വിദഗ്‌ധരായ ഡോക്ടർമാർ ക്യാമ്പിനു നേതൃത്വം നൽകും. അത്യാവശ്യ മരുന്നുകളും, ലാബ് പരിശോധനകളും ക്യാമ്പിൽ സൗജന്യമായി ലഭിക്കും. ബേപ്പൂർ മണ്ഡലത്തിൽ അഞ്ചു മേഖലകളിലായി നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ബേപ്പൂർ സോണൽ പരിധിയിലാണ് ആദ്യം നടക്കുന്നത്. തുടർന്ന് മറ്റ് മേഖലകളിലും ക്യാമ്പ് സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.