സുവർണ ജൂബിലി ആഘോഷവും കെട്ടിട ഉദ്ഘാടനവും

ഫറോക്ക്: നീണ്ട 50 വർഷം ചെറുവണ്ണൂരിന്റെ സാംസ്കാരിക ഭൂപടത്തിൽ നിറഞ്ഞു നിന്ന യംഗ്സ്റ്റേഴ്സ് അസോസിയേഷൻ (സി.വൈ.എ) സുവർണജൂബിലിയുടെ നിറവിൽ. ചെറുവണ്ണൂരിൽ നിർമിച്ച യംഗ്സ്റ്റേഴ്സ് ഭവന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് 5.30ന് മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഫറോക്ക് മുൻസിപ്പൽ ചെയർമാൻ എൻ.സി. അബ്ദുൽ റസാഖും കോൺഫറൻസ് ഹാളിന്റെ ശിലാസ്ഥാപനം മുൻ എം.എൽ.എ, വി.കെ.സി. മമ്മദ് കോയയും നിർവഹിക്കും. യംഗ്സ്റ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അജിത്കുമാർ പൊന്നേംപറമ്പത്ത് അധ്യക്ഷതവഹിക്കും. കോഴിക്കോട്ടെ പ്രമുഖ ഗായകർ അണിനിരക്കുന്ന, സ്വദേശി മെർമർ ഇറ്റാലിയ അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും. അസോസിയേഷന്റെ കൈവശം സ്വന്തമായുണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലത്ത് അംഗങ്ങളിൽനിന്നും മറ്റും പണം സമാഹരിച്ചാണ് 46,50,000 രൂപ ചെലവിൽ കെട്ടിടം നിർമിച്ചതെന്ന് യംഗ്സ്റ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളത്തിൽ അറിയിച്ചു. പ്രസിഡന്റ് അജിത്കുമാർ പൊന്നേംപറമ്പത്ത്, ടി. സജിത് കുമാർ, ടി. ഷംനാസ്, കെ. വിനോദ് കുമാർ, എ.പി. പ്രജീഷ് ബാബു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.