താമരച്ചാലി-നടുവത്തുതാഴം തോട് ശുചീകരണം

ചാത്തമംഗലം: സംസ്ഥാന സർക്കാറിന്റെ 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്തിലെ വെള്ളന്നൂർ താമരച്ചാലി-നടുവത്തുതാഴം തോട് ശുചീകരിച്ചു. പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പുഷ്പ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർ ശിവദാസൻ നായർ, മെംബർ ശ്രീജ, ചന്തുക്കുട്ടി മാസ്റ്റർ, ഹരിത കേരള മിഷൻ ആർ.പി രാജേഷ് എന്നിവർ സംസാരിച്ചു. ഹരിതകർമസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. സിദ്ദീഖ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ സ്വാഗതവും മെംബർ പ്രീതി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.