സൗഹൃദ സംഗമം

മുക്കം: വിദ്വേഷ പ്രചാരണങ്ങളെ സാഹോദര്യംകൊണ്ട് നേരിടുക, മനുഷ്യസ്നേഹം വർധിപ്പിക്കുന്ന കൂട്ടായ്മകൾ അധികരിപ്പിക്കണമെന്നും കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത, ജമാഅത്തെ ഇസ്‌ലാമി നോർത്ത് കാരശ്ശേരി ഘടകം സംഘടിപ്പിച്ച ഈദ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് ടി. ശാക്കിർ ഈദ് സന്ദേശം നൽകി. എം.സി. സുബ്ഹാൻ ബാബു അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സൗദ ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, ഷാഹിന ടീച്ചർ, സാംസ്കാരിക പ്രവർത്തകരായ റീന പ്രകാശ്, ദാമോദരൻ കോഴഞ്ചേരി, നടുക്കണ്ടി അബൂബക്കർ , റിൻസി ജോൺസൺ, എ.കെ. സിദ്ദീഖ്, പി.കെ. ശംസുദ്ദീൻ, പി.വി. യൂസുഫ്, പ്രീതകുമാരി എന്നിവർ സംസാരിച്ചു. ഖുർആൻ പ്രശ്നോത്തരിയിൽ സമ്മാനാർഹരായ ജസീന മുണ്ടയോട്ട്, എ. സുലൈഖ, കെ.കെ. സുഹ്റ എന്നിവർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.