മഞ്ഞൊടി ചാലിപ്പാടം റോഡ് ഉദ്ഘാടനം

മാവൂർ: ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച മഞ്ഞൊടി ചാലിപ്പാടം റോഡ് പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 40 ലക്ഷം രൂപ ചെലവിലാണ് പരിഷ്കരണ പ്രവൃത്തി നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പുലപ്പാടി ഉമ്മർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി. മാധവൻ, മുൻ മെംബർ വി. ശ്രീജ, എം. ധർമജൻ, കെ. കേളുക്കുട്ടി മാസ്റ്റർ, പി. ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു. എൻ. ബാലചന്ദ്രൻ സ്വാഗതവും പി. ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.