മാവൂരിൽ തെരുവുനായ് ശല്യം രൂക്ഷം

മാവൂർ: ടൗണിലും പരിസരത്തും തെരുവുനായ്ശല്യം രൂക്ഷം. ആശങ്കയുണർത്തും വിധം ആണ് തെരുവുനായ്ക്കൾ പെരുകുന്നത്. മാവൂർ ബസ് സ്റ്റാൻഡിലും ഇവയുടെ വിളയാട്ടമാണ്. സ്റ്റാൻഡിൽ ബസ് ബേയും ആളുകൾ ബസ് കാത്തുനിൽക്കുന്ന സ്ഥലവും പകൽ നേരത്തും കൈയടക്കിയ അവസ്ഥയാണ്. വാഹനങ്ങൾക്കും യാത്രക്കാർക്കുംനേരെ കുറച്ചു ചാടുന്നതും പതിവാണ്. പരിസര റോഡുകളിലും ഇവയുടെ ശല്യം രൂക്ഷമാണ്. ഗ്രാസിം കോമ്പൗണ്ടിൽ മാലിന്യം തള്ളുന്നത് നായ്ക്കൾ പെറ്റുപെരുകാൻ ഇടയാക്കുന്നു. വിജനമായ ഈ ഭാഗത്ത് രാത്രി യാത്ര ഭയപ്പെടുത്തുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.