കാലിക്കറ്റിൽ സംവരണത്തിൽ വീണ്ടും വിവാദം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഗവേഷണത്തിനുള്ള സംവരണത്തിൽ പുതിയ വിവാദം. മുസ്‌ലിംകൾക്കിടയിൽ ഷെഡ്യൂൾ ട്രൈബ് എന്ന 'ജാതി'യുണ്ടാക്കി സംവരണം നടപ്പാക്കാനാണ് ശ്രമം. വിവാദങ്ങളുണ്ടാക്കി ഈ പ്രാവശ്യവും ഗവേഷണ പ്രവേശനത്തിനുള്ള സംവരണം നടപ്പാക്കാതിരിക്കാനുള്ള നീക്കമാണെന്നും ആരോപണമുയരുന്നു. 2021 നവംബറിൽ പ്രവേശന വിഭാഗത്തിന്‍റെ വെബ്സൈറ്റിലും എസ്.ടി മുസ്‍ലിം സംവരണ വിഭാഗം പ്രത്യക്ഷപ്പെട്ടപ്പോൾ വിവാദമായതിനെ തുടർന്ന് പിന്നീട് പിൻവലിച്ചിരുന്നു. മുസ്‍ലിംകൾക്കിടയിൽ എസ്.ടി മുസ്‍ലിം എന്നവിഭാഗം ഇല്ലെന്നും എസ്.ടി വിഭാഗത്തിന്‍റെ ആനുകൂല്യങ്ങൾ മുസ്‍ലിംകൾക്ക് നൽകി എന്ന വ്യാജപ്രചാരണം സൃഷ്ടിക്കാൻ മാത്രമേ ഇതു സഹായകമാവൂവെന്നും വൈസ് ചാൻസലർക്ക് നൽകിയ കത്തിൽ സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് ചൂണ്ടിക്കാട്ടി. എസ്.ടി വിഭാഗത്തിന് അർഹമായ ഒരവസരവും നഷ്ടപ്പെടാൻ പാടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.