നടുവണ്ണൂർ: സാമൂഹികപ്രതിബദ്ധതയും അനുകമ്പയും സ്നേഹവുമുള്ള കുട്ടികളായി പുതിയ തലമുറ വളർന്നുവരണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പേരാമ്പ്ര ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ പാലോളിയിൽ നിർമിച്ചുനൽകിയ സ്നേഹഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 12 ലക്ഷം രൂപ ചെലവിൽ നിർമിച്ച സ്നേഹഭവനത്തിന്റെ താക്കോൽ അദ്ദേഹം കുടുംബത്തിന് കൈമാറി. കെ.എം. സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.വി.സി. ഗോപി റിപ്പോർട്ട് അവതരിപ്പിച്ചു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.എച്ച്. സുരേഷ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം നബീസ വഴുതനപ്പറ്റ, പഞ്ചായത്ത് അംഗം സിജിത്ത് കെ.കെ, ജില്ല വിദ്യാഭ്യാസ ഓഫിസർ ബൈജു സി, സ്കൗട്ട് അസിസ്റ്റന്‍റ് സ്റ്റേറ്റ് കമീഷണർ എം. രാമചന്ദ്രൻ, വി.ടി. ഫിലിപ്പ്, എം. ചന്ദ്രൻ, കെ .കെ. അബൂബക്കർ, എൻ.കെ. സാലിം, അഹമ്മദ് രാരോത്ത്, സത്യൻ കെ.വി, എൻ. കുട്ട്യാലി, ബിജു മാത്യു, സജീവൻ കെ, ഇല്ലത്ത് പ്രകാശൻ, വിനോദ് കോട്ടൂർ, കെ.പി. നാരായണൻ എന്നിവർ സംസാരിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ലത്തീഫ് കരയത്തൊടി സ്വാഗതവും വി.പി. ഷാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.