നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പി.എം.എ.വൈ ഭവനനിർമാണ പദ്ധതിപ്രകാരം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം നടത്തി. പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ ഗുണഭോക്താക്കൾക്കുള്ള ബോധവത്കരണവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.കെ. ഇന്ദിര, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു പുതിയോട്ടിൽ, മെംബർമാരായ എ.കെ. ഉമേഷ്, എ. ഡാനിയ, സെക്രട്ടറി ദേവിക രാജ്, ജോയന്റ് ബി.ഡി.ഒ സുചീന്ദ്രൻ, പി.കെ. ജയപ്രകാശ് എന്നിവർ സംസാരിച്ചു. പടം: CL Kz nd m3: തൂണേരിയിൽ പി.എം.എ.വൈ ഭവനനിർമാണ പദ്ധതിപ്രകാരം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.