കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പൻ കോളജിലെ പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ്മയായ 'സെഡ്.ജി.സി കമ്യൂണി'ന് ഈ മാസം എട്ടിന് ഔദ്യോഗികമായ തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ജൂൺ മുതൽ 'സെഡ്.ജി.സി കമ്യൂൺ' ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കാന്‍റീൻ നടത്തിപ്പുകാരനും പൂർവ വിദ്യാർഥികളുമടക്കമുള്ളവർക്ക് 25 ലക്ഷത്തിലേറെ രൂപയുടെ വിവിധ സഹായങ്ങൾ നൽകിയിട്ടുണ്ട്. 'സാദരം' എന്ന് പേരിട്ട ചടങ്ങ് എട്ടിന് രാവിലെ 9.30ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ ഉദ്ഘാടനം ചെയ്യും. കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എ.ഡി.ജി.പി പി. വിജയൻ ലോഗോ പ്രകാശനം ചെയ്യും. വിവിധ കലാപരിപാടികളും അരങ്ങേറും. വാർത്തസമ്മേളനത്തിൽ പി. പത്മനാഭൻ നായർ, മാധവൻ നായർ, ഡോ. ടി. രാമചന്ദ്രൻ, എൻ. ബഷീർ, പി.ടി. രഞ്ജൻ, എ. സുന്ദരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.