കോതി പ്ലാന്‍റ്​: ഡെപ്യൂട്ടി മേയറുടെ വീട്ടിലേക്ക്​ മാർച്ച്​

കോഴിക്കോട്: കോതിയിൽ മലിനജല സംസ്കരണ പ്ലാൻറ്​ സ്ഥാപിക്കാനുള്ള നഗരസഭ പദ്ധതിക്കെതിരെ ഡെപ്യൂട്ടി മേയറുടെ വീട്ടിലേക്ക്​ ജനകീയ പ്രതിരോധ സമിതി നേതൃത്വത്തിൽ മാർച്ച് നടത്തി. സമരക്കാർക്കെതിരെ കോതിയിലുണ്ടായ പൊലീസ്​ നടപടിയിലും അറസ്റ്റിലും ​പ്രതിഷേധിച്ചായിരുന്നു പദ്ധതി പ്രദേശമായ അഴീക്കൽ റോഡിൽ നിന്ന് ജനകീയ മാർച്ച്​ സംഘടിപ്പിച്ചത്​​. സ്ത്രീകൾ ഉൾ​പ്പെടെ നൂറ്​ കണക്കിന്​ പേർ പ​ങ്കെടുത്തു. മാർച്ച്​ ഇടിയങ്ങര ശൈഖ്​ പള്ളിക്ക്​ സമീപം പൊലീസ്​ തടഞ്ഞു. സമരക്കാരുമായി പൊലീസ്​ ഉന്തും തള്ളുമുണ്ടായി. കോതി സമരത്തിൽ പ​ങ്കെടുത്ത്​ പൊലീസ്​ അതിക്രമത്തിനിരയായ റുഖിയാബി വീൽചെയറിലാണ്​ പ്രതിഷേധമാർച്ചിൽ അണിനിരന്നത്​. കോർപറേഷൻ കൗൺസിലർ കെ. മൊയ്തീൻ കോയ മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രതിരോധ സമിതി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. കൗൺസിലർ എസ്.കെ. അബൂബക്കർ, വിവിധ സംഘടന പ്രതിനിധികളായ മുസ്തഫ കൊമ്മേരി, സലാം വളപ്പിൽ , ബ്രസീലിയ ഷംസുദ്ദീൻ, ടി. ദാവൂദ്, ഇസ്മയിൽ പന്നിയങ്കര, അബ്ദുൽ മനാഫ്, വി. റാസിക് , എം.പി. സിദ്ദീഖ്, എം.പി. സക്കീർ ഹുസൈൻ, താഹിർ അഹമ്മദ് എന്നിവർ സംസാരിച്ചു. എം.പി. ഷർഷാദ്, ഇ.പി. അശറഫ്, ടി.വി. അബൂബക്കർ കോയ, ഇ.പി. ജാഫർ, പി.എം. ഇഖ്ബാൽ, ഒ മമ്മുദു, എ.ടി. മൊയ്തീൻ കോയ , കെ. പ്രദീപ്, പി.വി. മുഹമ്മദ്​ ഷിജി എന്നിവർ മാർച്ചിന് നേതൃത്വം നൽകി. vj must ജനവാസ മേഖലയിൽ മാലിന്യപ്ലാന്‍റ്​ സ്ഥാപിക്കരുത് -എൻഫ കോഴിക്കോട്​: ജനവാസ മേഖലയായ നൈനാംവളപ്പ് അഴീക്കൽ റോഡിൽ കക്കൂസ് മാലിന്യസംസ്കരണ പ്ലാന്‍റ്​ നിർമിക്കരുതെന്ന് നൈനാംവളപ്പ് ഫുട്‌ബാൾ ഫാൻസ് അസോസിയേഷൻ(എൻഫ) യോഗം ആവശ്യപ്പെട്ടു. കടലിനോടും കല്ലായിപ്പുഴയോടും ചേർന്ന് അർധ ദ്വീപിനെ പോലെ കിടക്കുന്ന പ്രദേശത്തിന്‍റെ പരിസ്ഥിതി, സാമൂഹ്യ സാഹചര്യങ്ങൾ കണക്കിലെടുക്കാതെ പ്ലാന്റ് നിർമിക്കാൻ ശ്രമിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്​. പ്രസിഡന്റ് സുബൈർ നൈനാംവളപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുജീബ് റഹ്മാൻ, എൻ.വി. അബ്ദു, ഷെഫീഖ്, എൻ.വി. നൗഫൽ ,ടി.വി. മാമുക്കോയ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.