സ്വാന്തനം പാലിയേറ്റീവ് പ്രവർത്തനം വിപുലമാക്കും

കൊയിലാണ്ടി: താലൂക്ക് ആസ്ഥാന ആശുപത്രിയിൽ സാന്ത്വനം ഡയാലിസിസ് സെന്റർ പ്രവർത്തനം വിപുലമാക്കും. സംസ്ഥാന സർക്കാറും കൊയിലാണ്ടി നഗരസഭയും ചേർന്നാരംഭിച്ച ഡയാലിസിസ് സെന്ററിൽ മികച്ച സൗകര്യങ്ങൾ ഒരുക്കും. നിലവിൽ മൂന്നു ഷിഫ്റ്റിൽ 54 പേർക്ക് ഡയാലിസിസ് നടത്താനുള്ള യന്ത്ര സൗകര്യങ്ങൾ ഉണ്ടെങ്കിലും ഒരു ഷിഫ്റ്റിൽ ഒമ്പതു പേര് എന്നനിലയിൽ രണ്ടു ദിവസങ്ങളിലായി 18 പേർക്കാണ് ഡയാലിസിസ് ചെയ്യുന്നത്. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന അമ്പതിലധികം പേർ ഇപ്പോഴും രജിസ്റ്റർ ചെയ്തു അവസരത്തിനായി കാത്തിരിക്കുകയാണ്. അനുദിനം വൃക്കരോഗികളുടെ എണ്ണം പെരുകി ക്കൊണ്ടിരിക്കുകയാണ്. കൂടുതൽ പേർക്ക് ഡയാലിസിസ് സൗകര്യമൊരുക്കണമെങ്കിൽ രണ്ടുകോടിയോളം അടിയന്തരമായിവേണം. കൊയിലാണ്ടി നഗരസഭയുടെയും സമീപപഞ്ചായത്തുകളുടെയും സഹകരണത്തോടെ ഈ തുക കണ്ടെത്താനാണ് ശ്രമം. കെ. മുരളീധരൻ എം.പി രക്ഷാധികാരിയും കാനത്തിൽ ജമീല എം.എൽ.എ ചെയർമാനും മുൻ എം.എൽ.എ കെ. ദാസൻ കൺവീനറും വി.പി. ഭാസ്കരൻ ട്രഷററുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ മുന്നോട്ടു നയിക്കുന്നത്. മേയ് ആറ്, ഏഴ്, എട്ട് തീയതികളിൽ മുഴുവൻ വീടുകളിലും കവറുകളും അഭ്യർഥനക്കത്തുകളും നൽകി ധനസമാഹരണം നടത്തും. രോഗാവസ്ഥയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഏറ്റവും അടുത്തുള്ള ഡയാലിസിസ് കേന്ദ്രത്തിൽ ഡയാലിസിസ് സൗകര്യമൊരുക്കുക എന്നുള്ളതാണ് സാന്ത്വനസ്പർശം പദ്ധതിയുടെ ലക്ഷ്യം. ഒരു രോഗിയുടെ ഒരു ദിവസത്തെ ഡയാലിസിസിനു ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1200 രൂപയാണ്. ഈ തുകയെങ്കിലും സംഭാവനയായി നൽകി സംരംഭം വിജയിപ്പിക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.