വടകര: വ്യാഴം, വെള്ളി ദിവസങ്ങളിൽ വടകരയിൽ നടക്കും. ഇന്ന് വൈകീട്ട് മൂന്നിന് വിളംബരജാഥ വടകര മിനി സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിക്കും. 'തൊഴിൽസുരക്ഷയും നീതിന്യായ വ്യവസ്ഥയും' വിഷയത്തിൽ സെമിനാർ വൈകീട്ട് മൂന്നരക്ക് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കും. പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്യും. ആർ. സത്യൻ അധ്യക്ഷത വഹിക്കും. വൈകീട്ട് ആറിന് നന്മ കലാസാംസ്കാരിക വേദിയുടെ തുടിതാളങ്ങൾ പരിപാടി നടക്കും. നാളെ രാവിലെ 10ന് മുനിസിപ്പൽ ടൗൺ ഹാളിലെ എം.എൻ.വി.ജി അടിയോടി നഗറിൽ പ്രതിനിധി സമ്മേളനം നടക്കും. സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്യും. വിരമിച്ച ജില്ല കമ്മിറ്റി അംഗങ്ങൾക്കും വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെയും ഇ.കെ. വിജയൻ എം.എൽ.എ ആദരിക്കും. വാർത്തസമ്മേളനത്തിൽ ആർ. സത്യൻ, പി. സുനിൽകുമാർ, പി. മനോഹർ, കെ. ജയപ്രകാശൻ, എൽ.വി. ബാബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.