ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍

മീനങ്ങാടി: ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൂതുപാറ മാനികാവ് പണിയ കോളനിയിലെ ശ്രീധരന്‍-ലീല ദമ്പതികളുടെ മകൻ അമലാണ് (21) മരിച്ചത്. വീടിനടുത്ത് സ്‌കൂള്‍ വളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ബുധനാഴ്ച പകലാണ് അമലിനെ കണ്ടെത്തിയത്. സഹോദരങ്ങള്‍: ശ്രീലിഖ, അനില്‍. ദേവകി അന്തർജനം തരുവണ: മഴുവന്നൂർ കിളിംഗാർ മനയിൽ പരേതനായ ആചാര്യൻ മഹാബല ഭട്ടിന്റെ പത്നി ദേവകി അന്തർജനം (86) നിര്യാതയായി. മകൾ: ഗീത (റിട്ട. സെക്രട്ടറി, കോ ഓപറേറ്റിവ് ഹൗസിങ് സൊസൈറ്റി, മാനന്തവാടി). മരുമകൻ: ആറളം കീഴ്പാടില്ലത്ത് നാരായണൻ നമ്പൂതിരി (റിട്ട. യുനൈറ്റഡ് ഇന്ത്യ ജനറൽ ഇൻഷൂറൻസ് കമ്പനി). WEDWDD1 Devaki Antharjanam ഖദീജ ഹജ്ജുമ്മ പടിഞ്ഞാറത്തറ: കുപ്പാടിത്തറ നോർത്തിലെ പരേതനായ കരിയാടൻകണ്ടി മമ്മു ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: ഇബ്രാഹിം (മഹല്ല് സെക്രട്ടറി, കുപ്പാടിത്തറ), ജമീല, സുബൈദ, ജമാലുദ്ദീൻ, സക്കീന. മരുമക്കൾ: ഹസീന, അബ്ദുൽ ഗഫൂർ കരിയാടൻകണ്ടി, അബൂബക്കർ കല്ലങ്കോടൻ കാക്കവയൽ, കമറുന്നിസ, മൂസ പുത്തൻപുര പനമരം. WEDWDD2 Khadeeja Hajjumma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.